വനിത ഫുട്ബാൾ: കേരളത്തിന് ഇന്ന് നിർണായകം

Monday 29 November 2021 11:25 PM IST

കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് ഉത്തരാഖണ്ഡിനെ നേരിടും. കോർപ്പറേഷൻ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്ക്കാണ് മത്സരം. ആദ്യമത്സരത്തിൽ മിസോറാമിനോട് 3-2 ന് പരാജയപ്പെട്ട കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറാൻ ഇന്ന് വിജയിച്ചേ തീരൂ. ആദ്യമത്സരത്തിൽ ഉത്തരാഖണ്ഡ് മദ്ധ്യപ്രദേശിനോട് 4-1ന് പരാജയപ്പെടുകയായിരുന്നു.

Advertisement
Advertisement