ശാർദൂലിന് കല്യാണമായി

Monday 29 November 2021 11:25 PM IST

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദൂൽ താക്കൂർ വിവാഹിതനാകുന്നു. ദീർഘനാളായി അടുത്ത സുഹൃത്തായ മിതാലി പരൂൽകറാണ് വധു. താനെയിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുകയാണ് മിതാലി.

ഇരുവരുടേയും വിവാഹ നിശ്ചയം ഇന്നലെ ബാന്ദ്രയിൽ നടന്നു.

Advertisement
Advertisement