ചെൽസിയെ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Monday 29 November 2021 11:27 PM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞരാത്രി ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ നേടി പിരിയുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ മാഞ്ചെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ കീഴടക്കിയപ്പോൾ ലെസ്റ്റർ സിറ്റി വാറ്റ്‌ഫോർഡിനെ തകർത്തു.

ചെൽസിക്കെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിനായി ജേഡൻ സാഞ്ചോയാണ് ഗോൾ നേടിയത്. ആതിഥേയർക്ക് വേണ്ടി ജോർജീന്യോ ലക്ഷ്യം കണ്ടു. ആദ്യ പകുതി ഗോൾരഹിതമായിരുന്നു.

രണ്ടാം പകുതിയിൽ 50-ാം മിനിട്ടിൽ സാഞ്ചോയുടെ മികച്ച ഫിനിഷിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. സാഞ്ചോയുടെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.

എന്നാൽ യുണൈറ്റഡിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 69-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ ജോർജീന്യോ ചെൽസിയ്ക്ക് സമനില സമ്മാനിച്ചു.

Advertisement
Advertisement