മെഗാ തൊഴിൽ മേള ഡിസംബർ 18ന്
കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള 'നിയുക്തി' 2021 ഡിസംബർ 18ന് ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കും. 50 സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 2000 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, സെയിൽസ്, മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, എൻജിനീയറിംഗ്, എച്ച്. ആർ, ഐ.ടി, എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ടെലികമ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് വിഭാഗങ്ങളിലുള്ള തൊഴിൽദാതാക്കൾ പങ്കെടുക്കും. പ്ലസ് ടു അല്ലെങ്കിൽ ഐ.ടി.ഐ മിനിമം യോഗ്യതയുള്ള 35 വയസ്സു വരെയുള്ളവർക്കും ഏതു കോഴ്‌സിനും അവസാന വർഷം പഠിക്കുന്നവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. ഡിസംബർ 15നകം ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി ഹാജരാകുന്നവർക്കാണ് അവസരം. രജിസ്‌ട്രേഷന് www.jobfest.kerala.gov.in. ഫോൺ : 9995794641, 8089419930.