ഒമിക്രോണോ,​ ഒമൈക്രോണോ : ഉച്ചാരണത്തിലും വകഭേദം

Tuesday 30 November 2021 12:59 AM IST

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ഗ്രീക്ക് ഭാഷയിലെ പതിനഞ്ചാമത്തെ അക്ഷരം പേരായപ്പോൾ ഉച്ചാരണത്തെ ചൊല്ലി രണ്ടു പക്ഷം. ഒമൈക്രോൺ എന്നും ഒമിക്രോൺ എന്നുമാണ് ഉച്ചാരണം കേൾക്കുന്നത്. വിക്കിപീഡിയയിൽ ഇന്റർനാഷണൽ ഫൊണറ്റിക് ആൽഫബെറ്റ് (IPA) പ്രകാരം നൽകിയിട്ടുള്ള ഉച്ചാരണം ഒമൈക്രോൻ ​എന്നാണ്. അക്ഷരങ്ങളുടെ ലിഖിത രൂപത്തിന്റെ ഉച്ചാരണ സൂചകങ്ങളാണ് ഐ.പി.എ.

ഇന്റർനാഷണൽ ഫൊണറ്റിക് അസോസിയേഷൻ ആവിഷ്കരിച്ച ഈ രീതിയാണ് ലോകത്താകെ പൊതുവേ സ്വീകാര്യമായിട്ടുള്ളതെങ്കിലും ഓരോ രാജ്യത്തെയും ഭാഷാഭേദങ്ങൾ ഉച്ചാരണത്തിലും പ്രതിഫലിക്കും. ഇന്ത്യ ബ്രിട്ടീഷ് ഇംഗ്ലീഷാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഇംഗ്ലീഷിൽ ഒമൈക്രോൺ (oh·mai·krawn) എന്നാണ് ഉച്ചാരണം.

അമേരിക്കൻ ഇംഗ്ലീഷിൽ ഒമെക്രോൺ എന്നാണ് ഉച്ചരിക്കുന്നത്. https://dictionary.cambridge.org/pronunciation/english/omicron എന്ന ലിങ്കിൽ ഈ രണ്ട് ഉച്ചാരണങ്ങളും കേൾക്കാം. https://www.dictionary.com/browse/omicron എന്ന ലിങ്കിൽ ഒമിക്രോൺ (om-i-kron ] എന്നും കേൾക്കാം.

ഗ്രീക്കിൽ 'Ο'എന്നാണ് ഈ ലിപി. Omikron എന്ന് എഴുതി OH-mee-kron (ഓമീക്രോൺ) എന്ന് ഉച്ചരിക്കും. ഇന്ത്യയിൽ ബ്രിട്ടീഷ് ഇംഗ്ളീഷാണ് സ്വീകാര്യമെങ്കിലും ആഗോളതലത്തിൽ മാദ്ധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്ന രൂപമാണ് ഒമിക്രോൺ.

Advertisement
Advertisement