മോൻസണിന്റെ സ്ഥാപനം അനധികൃതമെന്ന് കേന്ദ്രം

Tuesday 30 November 2021 1:04 AM IST

ന്യൂഡൽഹി: മോൻസൺ മാവുങ്കലിന് പുരാവസ്തു വില്പന നടത്താൻ അംഗീകൃത ലൈസൻസ് ഇല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.

1972-ലെ പുരാവസ്തു, പുരാവസ്തു നിധികൾ എന്നിവ സംബന്ധിച്ച നിയമപ്രകാരം ലഭിക്കുന്ന അംഗീകൃത ലൈസൻസ് ഉള്ളവർക്കു മാത്രമേ വ്യാപാരം നടത്താനാകൂ. എറണാകുളം സെൻട്രൽ ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ആവശ്യപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിളിലെ ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിലെ വസ്തുക്കൾ പരിശോധിച്ചിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ കേരള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും മന്ത്രി വ്യക്തമാക്കി.