മേളം ഇനി എം ലാൽ സിനി പ്ലസ്, മോഹൻലാൽ ഭദ്രദീപം കൊളുത്തി
Tuesday 30 November 2021 1:17 AM IST
ഷൊർണൂർ: നടൻ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഷൊർണൂരിൽ പുതിയ തിയറ്റർ സമുച്ചയത്തിന് തുടക്കമായി. പഴയ മേളം തീയറ്റർ ഏറ്റെടുത്താണ് മോഹൻലാൽ തിയറ്ററിന് പുതിയ പേരും മുഖവും നൽകിയത്. ആശിർവാദ് എം ലാൽ @ ഷൊർണൂർ എന്ന പേരിലാണ് പുതിയ മൾട്ടി പ്ലസ് തിയറ്റർ അറിയപ്പെടുക. ഉദ്ഘാടനം ഇന്നലെ പുലർച്ചെ നാലരയോടെ മോഹൻലാൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ്, സെക്രട്ടറി പ്രമോദ്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജേഷ് പട്ടത്ത്, സിനിമാ കലാ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച തിയറ്ററിന്റെ പ്രവർത്തനം ഡിസംമ്പർ 2ന് മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തോടെ ആരംഭിക്കുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.