സംസ്ഥാനാന്തര സർ‌വീസുകൾ പുനസ്ഥാപിക്കാൻ കെഎസ്‌ആർടിസി; തമിഴ്നാടും നാളെ മുതൽ കേരളത്തിലേക്ക് സർവീസ് തുടങ്ങും

Tuesday 30 November 2021 9:01 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന സംസ്ഥാനാന്തര സർവീസുകൾ പുനസ്ഥാപിക്കാൻ കെഎസ്‌ആർടിസി. നാളെ മുതൽ തമിഴ്‌നാട്ടിലേക്കുള‌ള സർവീസുകൾ ആരംഭിക്കും. തമിഴ്‌നാടും നാളെമുതൽ കേരളത്തിലേക്കുള‌ള സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2020 മാർച്ചിലാണ് കേരളത്തിലേക്കുള‌ള സർവീസുകൾ തമിഴ്‌നാട് നിർത്തിയത്. പിന്നീട് കഴിഞ്ഞ 21 മാസത്തോളമായി ബസ് സർവീസ് ഉണ്ടായിട്ടില്ല. ഇതുകാരണം സംസ്ഥാനത്തെ തമിഴ് വംശജരും തമിഴ്‌നാട്ടിൽ പഠനം നടത്തുന്നവരുമുൾപ്പടെ നിരവധി പേരാണ് ദുരിതത്തിലായത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.

യാത്രാക്ളേശത്തെ തുടർന്ന് ജനങ്ങളുടെ അഭ്യർത്ഥനമാനിച്ച് അതിർത്തി വരെ ഇരുസംസ്ഥാനങ്ങളും സർവീസ് നടത്തിയിരുന്നു. സ്വകാര്യ വാഹനങ്ങൾക്ക് അതിർത്തി കടന്നുപോകാൻ മുൻപ് അനുമതി നൽകിയിരുന്നു. അപ്പോഴും ബസ് സർവീസ് ആരംഭിച്ചിരുന്നില്ല.