യൂത്ത് കോൺഗ്രസ് പ്രതിഷേധം 

Wednesday 01 December 2021 12:58 AM IST

പനങ്ങാട്: പനങ്ങാട് - ചേപ്പനം ബണ്ട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ചേപ്പനം - ചാത്തമ്മ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും ഒപ്പ് ശേഖരണവും നടത്തി. കോൺഗ്രസ്‌ കുമ്പളം മണ്ഡലം പ്രസിഡന്റ് എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് ടെൻസൺ ജോർജ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്, മണ്ഡലം സെക്രട്ടറി സി.എക്സ്. സാജി, പഞ്ചായത്ത്‌ മെമ്പർ ബി.സി. പ്രദീപ്, മുൻ പഞ്ചായത്ത്‌ മെമ്പർ സി.ടി. അനീഷ്‌, ജയൻ ജോസഫ്, ലിജു പൗലോസ്, കെ.ഡി. ജിനീഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement