ചെന്നൈ - കൊല്ലം ശബരിമല സ്പെഷ്യൽ

Wednesday 01 December 2021 12:00 AM IST

തിരുവനന്തപുരം: ചെന്നൈ - കൊല്ലം ശബരിമല പ്രതിവാര സ്പെഷ്യൽ ട്രെയിൻ (നമ്പർ: 06007/06008) ഡിസംബർ മൂന്നിന് സർവീസ് തുടങ്ങും. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലിന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ഞായറാഴ്ചകളിൽ രാവിലെ 11.30നാണ് മടക്കസർവീസ്. ജനുവരി 14വരെ സർവീസുണ്ടാകും. ആരക്കോണം,കാട്പാടി,ജോലാർപേട്ട്,സേലം,ഇൗറോഡ്,തിരുപ്പൂർ,കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ,എറണാകുളം,കോട്ടയം,ചങ്ങനാശേരി,തിരുവല്ല,ചെങ്ങന്നൂർ,മാവേലിക്കര,കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Advertisement
Advertisement