ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്, ഫ്ളക്സ് ബോർഡിനെതിരെയുള്ള പരിഹാസങ്ങളെ വിമർശിച്ച് ഹരീഷ് പേരടി

Tuesday 30 November 2021 10:59 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളിലൂടെയും മറ്റും പരിഹസിക്കപ്പെടുന്ന വട്ടിയൂർക്കാവിലെ ആശ്രമത്തിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. ആശ്രമത്തിലെ സ്വാമിനിയെ പരിഹസിക്കുന്നവർ സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയാണ് വിമർശിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹലാൽ ഭക്ഷണം ഇഷ്ടമുള്ളവർ കഴിച്ചാൽമതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവർ പോയാൽമതിയെന്നും ഹരീഷ് പേരടി അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പർദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ അവർക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവർ അവരുടെ സ്വന്തം ആശ്രമത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല...പുരുഷൻമാർക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ' അച്ഛനാവാം..അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല...പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാൻ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്...ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവർ ഇത്രയും കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവരുന്നത്...ഹലാൽ ഭക്ഷണം ഇഷ്ടമുള്ളവർ കഴിച്ചാൽമതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവർ പോയാൽമതി...ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്...ഇവരും നാളെ ഹോസപിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും...ഒരു പാട് ആളുകൾക്ക് ജോലി തരും...ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം ...

Advertisement
Advertisement