മിസ്‌റ്റർ ആൻഡ് മിസ് ഇന്ത്യൻ ഐക്കൺ 2021 ഷോ ഇന്ന്
ഷോ ഇന്ന് കൊല്ലം റാവിസ് അഷ്‌ടമുടിയിൽ
തിരുവനന്തപുരം: മീഡിയ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് രംഗത്തെ പ്രമുഖരായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് ഒരുക്കുന്ന പേജന്റ് ഷോ ആയ മിസ്‌റ്റർ ആൻഡ് മിസ്, മിസിസ് ഇന്ത്യൻ ഐക്കൺ 2021, കൈലാസ് ഫാഷൻ വീക്ക് ഇന്ന് കൊല്ലം റാവിസ് അഷ്‌ടമുടിയിൽ നടക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
കൗമുദി ടിവിയിലും പ്രവാസികൾക്കായി യു.ബി.എൽ ടിവിയിലും ഷോ സംപ്രേക്ഷണം ചെയ്യും. സിനിമ, സീരിയൽ, മോഡലിംഗ് രംഗത്തെ പ്രമുഖർ സംബന്ധിക്കും. 80ലധികം പേർ പങ്കെടുക്കുന്ന ഷോയിൽ പരിശീലനം നൽകുന്നത് ഇന്റർനാഷണൽ പേജന്റ് കോച്ചായ അരുൺ രത്‌നയാണ്.
ഫാഷൻ വീക്ക് വേദിയിൽ റൺവേ ഷോകൾ, സെലബ്രിറ്റി ഷോ സ്റ്റോപ്പർമാർ, ഫാഷൻ ഇൻഫ്ലുവെൻസർ, ഡിസൈനർമാർ, സ്റ്റൈലിസ്റ്റുകൾ, മോഡലുകളെല്ലാം സംഗമിക്കും. എല്ലാവർഷവും ഷോ സംഘടിപ്പിക്കാൻ സംഘാടകർക്ക് പദ്ധതിയുണ്ട്. കേരളത്തിലെ ഫാഷൻ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റാൻ ഇവന്റിന് കഴിയുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.