ജർമ്മനിയിൽ 8000 നഴ്സ്: ധാരണാപത്രം ഇന്ന്

Thursday 02 December 2021 1:48 AM IST

തിരുവനന്തപുരം: ജർമ്മനിയിൽ പ്രതിവർഷം 8000 മലയാളി നഴ്സുമാരെ നിയമിക്കുന്നതിന് കേരളവുമായി ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ ധാരണാപത്രം ഒപ്പിടും. ട്രിപ്പിൾ വൺ" എന്ന പദ്ധതിയിൽ നോർക്ക റൂട്ട്സും ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ഒപ്പിടും. നോർക്കറൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കോൺസിലർ ജനറൽ അച്ചിം ബുർക്കാർട്ടും ധാരണപത്രം കൈമാറും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജർമ്മൻ ഓണററി കോൺസൽ സയ്ദ് ഇബ്രാഹിം, ജർമ്മൻ എംബസിയിലെ സോഷ്യൽ ആൻഡ് ലേബർഅഫേയഴ്സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർറൗസറ്റി എന്നിവർ പങ്കെടുക്കും.

Advertisement
Advertisement