ബീച്ച് അക്വേറിയം തുറക്കുന്നു,​ ഇനി വർണമത്സ്യ കാഴ്ചകൾ

Thursday 02 December 2021 12:02 AM IST

കോ​ഴി​ക്കോ​ട്:​ ​കാ​ടു​ക​യ​റി​ ​നാ​ലു​വ​ർ​ഷ​മാ​യി​ ​ക്ഷു​ദ്ര​ജീ​വി​ക​ൾ​ ​താ​വ​ള​മാ​ക്കി​യ​ ​ബീ​ച്ച് ​അ​ക്വേ​റി​യ​ത്തി​ന് ​ശാ​പ​മോ​ക്ഷ​മാ​കു​ന്നു.​ ​ഡി​സം​ബ​ർ​ ​അ​വ​സാ​ന​ത്തോ​ടെ​ ​ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​തു​റ​ന്നു​കൊ​ടു​ക്കാ​നു​ള​ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​അ​ധി​കൃ​ത​ർ.​ ​അ​തി​നു​ള​ള​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​വ​രി​ക​യാ​ണ്.
വ​ർ​ണ​ ​മ​ത്സ്യ​ങ്ങ​ളാ​ൽ​ ​സ​മ്പ​ന്ന​മാ​യി​രു​ന്ന​ ​അ​ക്വേ​റി​യം​ ​തി​രി​ഞ്ഞ് ​നോ​ക്കാ​താ​യ​തോ​ടെ​ ​കാ​ടു​മൂ​ടി​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​ഗെ​യി​റ്റി​ന്റെ​ ​ഭാ​ഗ​ങ്ങ​ൾ,​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​മോ​ഷ​ണം​ ​പോ​വു​ക​യും​ ​ടാ​ങ്കു​ക​ളും​ ​ശു​ചി​മു​റി​ക​ളും​ ​ഫ​ർ​ണി​ച്ച​റു​ക​ളും​ ​ന​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​രും​ ​മ​ദ്യ​പാ​നി​ക​ളും​ ​വാ​സ​കേ​ന്ദ്ര​മാ​ക്കി​യ​തോ​ടെ​ ​ഇ​തു​വ​ഴി​യു​ള്ള​ ​കാ​ൽ​ന​ട​യാ​ത്ര​ ​ഭീ​തി​ ​നി​റ​ഞ്ഞ​താ​യി​രു​ന്നു.​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​യാ​ത്ര​ക്കാ​ർ​ ​പ​ല​ത​വ​ണ​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
ജി​ല്ലാ​ ​ടൂ​റി​സം​ ​പ്രെ​മോ​ഷ​ൻ​ ​കൗ​ൺ​സി​ലി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ​ബീ​ച്ച് ​അ​ക്വേ​റി​യം.​ ​ബീ​ച്ചി​ലെ​ത്തു​ന്ന​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​സ​ന്ദ​ർ​ശ​ക​രാ​ണ് ​ഇ​വി​ടെ​യെ​ത്തി​യി​രു​ന്ന​ത്.​ ​നേ​ര​ത്തെ​ ​ഡി.​ടി.​പി.​സി​ ​നേ​രി​ട്ട് ​ന​ട​ത്തി​യി​രു​ന്ന​ ​അ​ക്വേ​റി​യം​ ​സ്വ​കാ​ര്യ​ക​മ്പ​നി​യെ​ ​ഏ​‍​ൽ​പ്പി​ച്ച​തോ​ടെ​ ​ക​ഷ്ട​കാ​ല​വും​ ​തു​ട​ങ്ങി.​ ​
ന​ഷ്ട​ത്തി​ലാ​യ​തോ​ടെ​ 2018​ൽ​ ​അ​ക്വേ​റി​യം​ ​അ​ട​ച്ചു​പൂ​ട്ടി.​ ​ഡി.​ടി.​പി.​സി​ക്ക് ​സെ​ക്ര​ട്ട​റി​യി​ല്ലാ​ത്ത​തും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെരുമാറ്റച​ട്ടം​ ​വ​ന്ന​തു​മെ​ല്ലാം​ ​പു​തി​യ​ ​ടെ​ൻ​ഡ​ർ​ ​വി​ളി​ക്കു​ന്ന​തിന് ​തടസമായി. 2019​ ​മേ​യ് ​മാ​സ​ത്തി​ൽ​ ​പു​തി​യ​ ​ടെ​ൻ​ഡ​ർ​ ​വി​ളി​ച്ച് ​അ​ക്വേ​റി​യം​ ​തു​റ​ക്കു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​ക​രാ​ർ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ആ​രും​ ​വ​ന്നി​ല്ല.​ ​കൊ​വി​ഡി​ന്റെ​ ​വ​ര​വോ​ടെ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​നി​ർ​ത്തി.​ 24​ ​വ​ർ​ഷം​ ​മു​മ്പ് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ ​അ​ക്വേ​റി​യം​ ​നേ​ര​ത്തെ​യും​ ​പ​ല​ത​വ​ണ​ ​അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​വ​ർ​ഷ​ങ്ങ​ൾ​ ​നീ​ണ്ട​ ​അ​ട​ച്ചി​ട​ൽ​ ​ആ​ദ്യ​മാ​യി​രു​ന്നു.

' ടെൻ‌ഡർ നടപടികൾ അവസാനഘട്ടത്തിലാണ്. വൈകാതെ അറ്റകുറ്റപ്പണികൾ ആരംഭിച്ച് അക്വേറിയം തുറക്കാൻ സാധിക്കുമെന്ന് കരുതുന്നു''- ,ഷാനവാസ് , ഡി.ടി.പി.സി മാനേജർ

Advertisement
Advertisement