മരാമത്ത് ഉദ്യോഗസ്ഥർ റോഡിൽ ഇറങ്ങണം,​ തെളിവിന് ഫോട്ടോ വേണം

Thursday 02 December 2021 1:56 AM IST

തിരുവനന്തപുരം:റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഇനി റോഡ് പരിശോധന നിർബന്ധം. മാസത്തിലൊരിക്കൽ തങ്ങളുടെ അധികാര പരിധികളിൽ പോയി റോഡിന്റെ പരിപാലനം ഉറപ്പാക്കണമെന്നും അതിന്റെ ഫോട്ടോസഹിതം റിപ്പോർട്ട് നൽകണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.

റോഡിലെ ഗട്ടറുകളും അപാകതകളും മേലധികാരികളെ അറിയിച്ച് പരിഹാരം കാണണം. റോഡ് കാണാതെ ഓഫീസിലിരുന്ന് റിപ്പോ‌ർട്ടെഴുതി പറ്റിക്കൽ നടപ്പില്ല. മന്ത്രി ഉൾപ്പെടെ ഫീൽഡിൽ പോകും. അസി.എൻജീനീയർ മുതൽ ചീഫ് എൻജിനീയർ വരെ സന്ദർശനത്തിന്റെ ഫോട്ടോ സഹിതം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ചീഫ് എൻജിനീയർമാർ വിലയിരുത്തണം. ഇക്കാര്യങ്ങൾ മന്ത്രിയുടെ ഓഫീസും പരിശോധിക്കും. ഫെബ്രുവരി മുതൽ ഇത് നിർബന്ധമായി നടപ്പാക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. പി.ഡബ്ളിയു.ഡി മിഷൻ ടീമെന്ന മൂന്നംഗ സമിതി റോഡുകളുടെ ഗുണമേൻമ,​ സ്ഥിതി,​ ജോലികളുടെ സമയക്ളിപ്തത എന്നിവ വിലയിരുത്തും.

ഡിഫക്ട് ലയബിലിറ്റിയും റണ്ണിംഗ് കോൺട്രാക്ടും മരാമത്ത് രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ മരാമത്ത് ജോലികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ.

അറ്റകുറ്റപ്പണിക്ക് 271.74 കോടി

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 271.74 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ജോലികളിൽ കാലതാമസം ഒഴിവാക്കാൻ ധനമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി തടസങ്ങൾ നീക്കി. തകർന്ന റോഡുകൾ മഴ മാറിയാലുടൻ പുതുക്കിപ്പണിയും. എം.സി റോഡ് ഉൾപ്പെടെ കെ.എസ്.ടി.പിക്ക് വിട്ടുകൊടുത്ത റോഡുകളിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. റോഡുകളിൽ റണ്ണിംഗ് കോൺട്രാക്ട് പദ്ധതി നടപ്പാക്കാൻ 137.41 കോടി അനുവദിച്ചു.

റെ​യി​ൽ​വേ​ ​ഒാ​വ​ർ​ബ്രി​ഡ്ജ്:​ ​ത്രി​ക​ക്ഷി
ക​രാ​റും​ ​കേ​ന്ദ്ര​ ​റോ​ഡ് ​ഫ​ണ്ടും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​റെ​യി​ൽ​വേ​ ​ഒാ​വ​ർ​ബ്രി​ഡ്ജു​ക​ളു​ടെ​യും​ ​അ​ണ്ട​ർ​പാ​സു​ക​ളു​ടെ​യും​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​മ​ന്ത്രാ​ല​യ​വും​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യ​വും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​ത​മ്മി​ൽ​ ​ത്രി​ക​ക്ഷി​ ​ക​രാ​ർ​ ​ഒ​പ്പി​ടാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ 50​ ​ശ​ത​മാ​നം​ ​തു​ക​ ​സെ​ൻ​ട്ര​ൽ​ ​റോ​ഡ് ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​അ​നു​വ​ദി​ക്കും.​ ​ബാ​ക്കി​ ​തു​ക​ ​റെ​യി​ൽ​വേ​ ​ന​ൽ​ക​ണം.​ ​സെ​ൻ​ട്ര​ൽ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​റെ​യി​ൽ​വേ​ ​ഒാ​വ​ർ​ബ്രി​ഡ്ജു​ക​ൾ​ക്ക് ​തു​ക​ ​അ​നു​വ​ദി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ത്തി​ന് ​ഈ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​തു​ക​ ​കു​റ​യും.​ ​ഒാ​വ​ർ​ബ്രി​ഡ്ജു​ക​ൾ​ക്കും​ ​അ​ണ്ട​ർ​പാ​സു​ക​ൾ​ക്കു​മാ​യി​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​ഭൂ​മി​യു​ടെ​ ​തു​ക​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വ​ഹി​ക്ക​ണം.
ലെ​വ​ൽ​ ​ക്രോ​സി​ല്ലാ​ത്ത​ ​കേ​ര​ളം​ ​എ​ന്ന​ ​പ​ദ്ധ​തി​യി​ൽ,​ ​ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഒാ​വ​ർ​ബ്രി​ഡ്ജ്,​ ​അ​ണ്ട​ർ​പാ​സ് ​നി​ർ​മ്മാ​ണം​ ​വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​സം​സ്ഥാ​ന​ത്തെ​ 428​ ​ലെ​വ​ൽ​ ​ക്രോ​സു​ക​ളി​ൽ​ 143​ ​എ​ണ്ണ​ത്തി​ലാ​ണ് ​ഗ​താ​ഗ​തം​ ​കൂ​ടു​ത​ൽ.​ ​ഈ​ ​ലെ​വ​ൽ​ക്രോ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​ച്ച് ​ഓ​വ​ർ​ബ്രി​ഡ്ജു​ക​ളും​ ​അ​ണ്ട​ർ​പാ​സു​ക​ളും​ ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​ണ് ​ധാ​ര​ണാ​പ​ത്രം.​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​ ​ഒാ​വ​ർ​ബ്രി​ഡ്ജു​ക​ളു​ടെ​യും​ ​അ​ണ്ട​ർ​പാ​സു​ക​ളു​ടെ​യും​ ​പ​ട്ടി​ക​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​ത​യ്യാ​റാ​ക്കും.​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ട് ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​പ​ട്ടി​ക​ ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തി​ന് ​കൈ​മാ​റും.

Advertisement
Advertisement