പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ചർച്ച: മന്ത്രി

Wednesday 01 December 2021 10:02 PM IST

തിരുവനന്തപുരം: പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ഇന്ന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചർച്ചയിൽ ഹോർട്ടികൾച്ചർ എം.ഡി ഉൾപ്പെടെ പങ്കെടുക്കും. അവിടത്തെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിനിധികളും പങ്കെടുക്കും. തെങ്കാശിയിൽ പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും ചർച്ച ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാടുമായി ചർച്ച നടത്തുന്നത്. അതിനുശേഷം ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പുതിയ കർഷക സഹായ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിറുത്താനാണ് ഉദ്ദേശിക്കുന്നത്. ഇടത്തട്ട് ഒഴിവാക്കി തുടർന്നും പച്ചക്കറി കൊണ്ടുവരും.

Advertisement
Advertisement