സഞ്ചായത്ത് കടവ്  ടൂറിസം പദ്ധതി

Thursday 02 December 2021 12:25 AM IST
കോന്നി സഞ്ചയത്ത് കടവിൽ ടുറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, ഇക്കോ ടുറിസം ഡയറക്ടർ ആർ.എസ്. അരുൺ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്, അയ്യർ എന്നിവർ സ്ഥലം സന്ദർശിക്കുന്നു

കോന്നി : സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, ജില്ല കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ്. അരുൺ എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു.
കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവിൽ വനം വകുപ്പിന്റെ സ്ഥലവും പുറമ്പോക്ക് ഭൂമിയുമുണ്ട്. ഇവിടമാണ് പുതിയ ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നത്. അച്ചൻകോവിലാറിനെ പ്രധാന ആകർഷക കേന്ദ്രമാക്കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുക. വിശദമായ പദ്ധതി തയ്യാറാക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റ് എം പാനൽ ചെയ്ത ആർക്കിടെക്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആനക്കൂടിനും അടവിക്കും ശേഷം കോന്നിയിൽ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോന്നി ടൗണിനു സമീപത്തുള്ള പുതിയ പദ്ധതി വളരെയധികം സഞ്ചാരികളെ കോന്നിയിൽ എത്തിക്കാൻ സഹായകരമാകും. ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻലാൽ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ.വി. നായർ, വാർഡ് മെമ്പർ കെ.ജി. ഉദയകുമാർ, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ സുബൈർ കുട്ടി,ടൂറിസം ഡിപ്പാർട്ട്മെന്റ് എം പാനൽ ആർക്കിടെക്ട് പ്രമോദ് പാർത്ഥൻ, സി. പി.ജോസഫ് പോൾ തുടങ്ങിയവരും സന്ദർശനം നടത്തി.

Advertisement
Advertisement