174 കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ആദ്യഗഡു വിതരണം

Thursday 02 December 2021 1:00 AM IST
കെ.ഡി പ്രസേനൻ എം.എൽ.എ ഭവനനിർമ്മാണത്തിനുള്ള ആദ്യഗഡു ഗുണഭോക്താവിന് വിതരണം ചെയ്യുന്നു

പാലക്കാട്: ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈഫ് പി.എം.എ.വൈ(ജി) പദ്ധതിയിലുൾപ്പെടുത്തി 174 കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായം നൽകി. ഭവനനിർമ്മാണത്തിന്റെ ആദ്യഗഡു വിതരണവും ഗുണഭോക്താക്കളുടെ സംഗമവും കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.വി കുട്ടികൃഷ്ണൻ, അലീമ, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ് കുമാർ, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി, പുതക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ, ജോയിന്റ് വി.ഇ.ഒ എം. കണ്ണൻ എന്നിവർ പങ്കെടുത്തു. ഗുണഭോക്താക്കൾക്കുള്ള പരിശീലനത്തിൽ വി.ഇ.ഒ കവിത ക്ലാസെടുത്തു.

Advertisement
Advertisement