കെ3എ: രാജു മേനോൻ സംസ്ഥാന പ്രസിഡന്റ്

Thursday 02 December 2021 3:20 AM IST

കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ3എ) സംസ്ഥാന പ്രസിഡന്റായി രാജു മേനോൻ (മൈത്രി അഡ്വർടൈസിംഗ്, കൊച്ചി), ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി ലാൽജി വർഗീസ് (ലാൽജി പ്രിന്റേഴ്‌സ് ആൻഡ് അഡ്വർടൈസേഴ്‌സ്, കോട്ടയം) എന്നിവരെ കൊച്ചിയിൽ നടന്ന 18-ാം വാർഷിക സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

ജോൺസ് പോൾ വളപ്പില, പ്രസൂൺ രാജഗോപാൽ, ദേവൻ നായർ (വൈസ് പ്രസിഡന്റുമാർ), എം.വി. അനീഷ്, സന്ധ്യാ രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), ശാസ്തമംഗലം മോഹനൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജീവ് മന്ത്ര, പി.എം. മാത്യു (മെമ്പർമാർ) എന്നിവരെയും തിരഞ്ഞെടുത്തു. കെ3എ ജന്മദിനാഘോഷ സമ്മേളനം മഞ്ജു വാര്യർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു.

ജെയിംസ് വളപ്പില അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ഐ കേരള ചാപ്‌ടർ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്‌സ് എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ ശ്രീനാഥ് വിഷ്‌ണു മുഖ്യപ്രഭാഷണം നടത്തി. ചീഫ് പേട്രൺ ജോസഫ് ചാവറ, രാജു മേനോൻ, പി.ടി. എബ്രഹാം, എം. രാമപ്രസാദ്, രാജീവൻ എളയാവൂർ എന്നിവർ സംസാരിച്ചു.

പരസ്യമേഖലയിൽ 25വർഷം പൂർത്തിയാക്കിയ കെ3എ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കെ3എയുടെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്‌തു. ലോഗോ രൂപകല്പനചെയ്‌ത മഹേഷ് മാറോളിയെ (ലാവണ്യ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ) ചടങ്ങിൽ അനുമോദിച്ചു.