ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ സെമിയിൽ

Thursday 02 December 2021 3:00 AM IST

ഭുവനേശവർ: ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ കരുത്തരായ ബൽജിയത്തിനെ ക്വാർട്ടറിൽ വീഴ്ത്തി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഏകപകീഷിയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം വേദിയായ മത്സരത്തിന്റെ രണ്ടാം ക്വാർട്ടർറിൽ ഷർദാനന്ദ തിവാരിയാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. 21-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി കോർണറിൽ നിന്നാണ് തിവാരിയുടെ ഗോൾ വന്നത്. ഗോൾ കീപ്പർ പവന്റെ മികച്ച സേവുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 2016ലെ ഫൈനലിൽ ബൽജിയത്തെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. നാളെ നടക്കുന്ന സെമിയിൽ ജർമ്മനിയാണ് ഇന്ത്യയുടെ എതിരാളികൾ. ആറ് തവണ ചാമ്പ്യൻമാരായ ടീമാണ് ജർമ്മനി.

Advertisement
Advertisement