ഗുജറാത്തല്ല, ഇത് തലശ്ശേരിയാണ്, ആയുധങ്ങളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വന്നവരെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ സന്നദ്ധമായ നാട്; താക്കീതുമായി എ എൻ ഷംസീർ

Thursday 02 December 2021 1:33 PM IST

തലശ്ശേരി: കെ ടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിലെ മതസ്പർദ്ധയുണ്ടാക്കുന്ന മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷവിമർശനവുമായി തലശ്ശേരി എം എൽ എ എ എൻ ഷംസീർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത് ഗുജറാത്തല്ല , തലശ്ശേരിയാണ് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ആയുധങ്ങളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വന്നവരെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ സന്നദ്ധമായ നാടാണിതെന്നും അദ്ദേഹം കുറിച്ചു. പ്രകടന വീ‌ഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഗുജറാത്തല്ല, ഇത് തലശ്ശേരിയാണ്...
ആയുധങ്ങളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വന്നവരെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ സന്നദ്ധമായ നാട്...
മതനിരപേക്ഷതയുടെ ഈറ്റില്ലമായ ഈ മണ്ണിൽ വർഗീയതയുടെ വിത്തുപാകി ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്നാണ് ലക്ഷ്യമെങ്കിൽ അതിനെയെല്ലാം പ്രതിരോധിക്കാൻ ഈ നാട് സന്നദ്ധമാണ്. ജീവൻ നൽകിയും വർഗീയതയെ പ്രതിരോധിക്കാൻ അറിയാമെന്ന് തെളിയിച്ച നാടാണ് തലശ്ശേരി...