മാധവി സുകുമാരൻ അനുസ്‌മരണം

Friday 03 December 2021 12:00 AM IST

തിരുവനന്തപുരം: കേരളകൗമുദി ചെയർമാൻ മാധവി സുകുമാരന്റെ 34-ാമത് ചരമവാർഷിക ദിനം ആചരിച്ചു. കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പുഷ്‌പാർച്ചന നടത്തി. കേരളകൗമുദി നോൺ ജേർണലിസ്‌റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും അനുസ്‌‌മരണം നടന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, കേരളകൗമുദി തിരുവനന്തപുരം-ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ, ജനറൽ മാനേജർ (അക്കൗണ്ട്സ്) ടി .പി. സംഗീത്, വൈസ് പ്രസിഡന്റ് ഉദയകുമാർ, ഫോറം സെക്രട്ടറി വിജയകുമാരൻ നായർ, വെഹിക്കിൾ സൂപ്പർവൈസർ ടി. ബിജുകുമാർ, അസോസിയേഷൻ ട്രഷറർ ഉണ്ണികൃഷ്‍ണൻ തമ്പി, അജിത്ത്, അനു, പ്രവീൺ, ഉദയപ്പൻ തുടങ്ങിയവർ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.

Advertisement
Advertisement