264 പേർക്ക് ലാബ് അസിസ്റ്റന്റുമാരായി നിയമനം
Friday 03 December 2021 12:40 AM IST
തിരുവനന്തപുരം: എല്ലാ ജില്ലകളിലുമായി 264 ലാബ് അസിസ്റ്റന്റുമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിയമന ഉത്തരവ് നൽകി. തസ്തികമാറ്റം വഴിയുള്ള 198 നിയമന ശുപാർശയും നൽകി. നിയമനം ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാത്തവരുടെ തസ്തികകളിൽ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് നിയമനം നടക്കും. നേരിട്ടുളള നിയമനത്തിനുള്ള തസ്തികകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. ബൈ ട്രാൻസ്ഫർ നിയമനത്തിനുള്ളത് സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നികത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.