183 പേർക്ക് കൊവിഡ്

Friday 03 December 2021 12:01 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 201357 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ മൂന്നു പേർ ഇന്നലെ മരിച്ചു.
1) ഇരവിപേരൂർ സ്വദേശി (60), 2) പന്തളം സ്വദേശി (79),
3) ഓമല്ലൂർ സ്വദേശി (71) എന്നിവരാണ് മരിച്ചത്.
ഇന്നലെ 14 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 197540 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2398 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 2354 പേർ ജില്ലയിലും, 44 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Advertisement
Advertisement