പ​ട്ടി​ക​വ​ർ​ഗ്ഗ​ ​മോ​ർ​ച്ച ധ​ർ​ണ​ ​ന​ട​ത്തി

Friday 03 December 2021 12:52 AM IST
പട്ടികവർഗ്ഗ മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: അട്ടപ്പാടിയിലേക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടുകൾ വകമാറ്റി ആദിവാസി സമൂഹത്തെ വഞ്ചിക്കുന്ന ഇടതു സർക്കാരിനെതിരെ പട്ടികവർഗ്ഗ മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡന്റ് വെള്ളിങ്കിരി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് കുമാർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ഓമനകുട്ടൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement