794 പേർക്ക് കൊവിഡ്
Friday 03 December 2021 1:05 AM IST
കൊച്ചി: ജില്ലയിൽ ഇന്നലെ 794 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 768 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. 523 പേർ രോഗമുക്തി നേടി. 1262 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1023 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25788. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 6907. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ( ടി.പി.ആർ) 8.23. 20771 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതിൽ 2736 ആദ്യ ഡോസും 18035 സെക്കന്റ് ഡോസുമാണ്.