സ്വന്തം മന്ത്രിയെ തിരിച്ചറിഞ്ഞില്ല, കൈപ്പുസ്തകത്തില്‍  കെ  മുരളീധരന്‍ മന്ത്രി, അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ വിതരണം ചെയ്ത പുസ്തകം തിരിച്ചു വാങ്ങി

Friday 03 December 2021 8:10 AM IST

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച 'ഹു ഈസ് ഹു' എന്ന കൈപ്പുസ്തകത്തില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയുടെ ചിത്രം തന്നെ മാറിപ്പോയി. മലയാളിയായ വി മുരളീധരന്റെ ചിത്രത്തിന് പകരം കെ മുരളീധരന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അഡ്രസും, ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങള്‍ വി മുരളീധരന്റെതാണ്. ബി ജെ പി നേതാവിന് പകരം കോണ്‍ഗ്രസ് നേതാവിനെ മന്ത്രിയാക്കി അവതരിപ്പിച്ചതോടെ അച്ചടിച്ച പുസ്തകമെല്ലാം തിരിച്ചെടുക്കാനാണ് തീരുമാനം. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് അമളി സംഭവിച്ചത്. എം പിമാര്‍ക്ക് പുസ്തകം വിതരണം ചെയ്ത ശേഷമാണ് തെറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ പുസ്തകം തിരികെ വാങ്ങുകയായിരുന്നു.