ഭിന്നശേഷി വിദ്യാർത്ഥികളുടെ കുടുംബ സംഗമം

Sunday 05 December 2021 12:10 AM IST

അലനല്ലൂർ: പരിമിതികളെ വകവയ്ക്കാതെ കരുത്തോടെ മുന്നോട്ടു വയ്ക്കാനുള്ള ആത്മവിശ്വാസം നൽകുക, അടച്ചിടൽ കാലത്തെ കുടുസതയിൽ നിന്ന് ആശ്വാസം നൽകുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടത്തി. സ്‌കൂളിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് കീഴിലെ ഹെൽത്ത് ആൻഡ് കെയർ പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. സംഗമം പ്രിൻസിപ്പൽ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് തെക്കൻ മുഖ്യാതിഥിയായി. പ്രധാനദ്ധ്യാപകൻ എൻ.അബ്ദുൾ നാസർ, ഒ.മുഹമ്മദ് അൻവർ, പ്രജിത ശ്രീകുമാർ, ടി.കെ.മുഹമ്മദ് ഹനീഫ, പി.ദിവ്യ, പി.അൻഷിദ്, സി.നുഹ എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി നടന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാവിരുന്നിൽ കെ.എസ്.മുഹമ്മദ് സഹദ്, കെ.അക്ഷയ് കുമാർ, പി.ആദിൽ ഹാമിദ്, കെ.ബിൻഷ എന്നിവർ പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ പ്രധാനദ്ധ്യാപകൻ എൻ.അബ്ദുൾ നാസർ വിതരണം ചെയ്തു. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ വീടുകൾ അംഗങ്ങൾ സന്ദർശിച്ചു. ഗൃഹ സന്ദർശനത്തിന് ഉണ്ണികൃഷ്ണൻ നായർ, പി.അഷിത, ബഷീർ ചാലിയൻ, നവീൻ കേശവ്, ഒ.മുഹമ്മദ് അൻവർ, പി.ദിവ്യ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement