ആരോഗ്യശാസ്ത്ര സർവകലാശാല

Sunday 05 December 2021 12:46 AM IST

തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജനുവരി 5 മുതൽ ആരംഭിക്കുന്ന നാലാംവർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2012 ആൻഡ് 2016 സ്‌കീം) പരീക്ഷയ്ക്ക് ഡിസംബർ 6 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോട് കൂടി 15 വരെയും, സൂപ്പർ ഫൈനോടെ 17 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ഫെബ്രുവരിയിൽ നടത്താനുദ്ദേശിക്കുന്ന എം.പി.എച്ച് പാർട്ട് രണ്ട് സപ്ലിമെന്ററി (2017 സ്‌കീം) പരീക്ഷയുടെ ഡെസർട്ടേഷൻ 1655 രൂപ ഫീസോടെ ഓൺലൈനായി ഡിസംബർ പതിനഞ്ചിനകം സമർപ്പിക്കണം. 5515 രൂപ ഫൈനോടെ 24 വരെ അപേക്ഷിക്കാം.

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

6 മുതൽ ആരംഭിക്കുന്ന മെഡിക്കൽ പി.ജി ഡിപ്ലോമ സപ്ലിമെന്ററി പ്രാക്ടിക്കൽ, പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മെഡിക്കൽ പി.ജി ഡിഗ്രി (എം.ഡി/എം.എസ്) സപ്ലിമെന്ററി പ്രാക്ടിക്കൽ, പതിമൂന്ന് മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 ആൻഡ് 2019 സ്‌കീം) പ്രാക്ടിക്കൽ, ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈടേബിൾ പ്രസിദ്ധീകരിച്ചു. 13 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈടേബിളും പ്രസിദ്ധീകരിച്ചു.

പരീക്ഷാ തീയതി

ഒന്നാം വർഷ എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ഡിസം. 28 മുതൽ ജനുവരി 7 വരെയുള്ള ദിവസങ്ങളിൽ നടത്തും.


പരീക്ഷാ ഫലം

ഒക്ടോബറിൽ നടത്തിയ സെക്കൻഡ് ബി.എച്ച് .എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും, സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് 16ന് അകം അപേക്ഷിക്കണം.