തൃശൂരിൽ എഞ്ചിനീയറിംഗ് കോളേജിൽ എസ്‌എഫ്‌ഐ -കെഎസ്‌യു സംഘർഷം,​ എട്ട് പേർക്ക് പരിക്ക്

Saturday 04 December 2021 10:06 PM IST

തൃശൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‌യു-എസ്‌എഫ്‌ഐ സംഘർഷം. ക്യാമ്പസിൽ കൊടികെട്ടുന്നതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ക്യാമ്പസിൽ കൊടികെട്ടുന്നതിനിടെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ പുറത്ത് നിന്നും വന്നവർ തങ്ങളെ ആക്രമിച്ചെന്ന് എസ്എഫ്ഐയും ആരോപിച്ചു. സംഘർഷത്തിൽ ആറ് കെഎസ്‌യു പ്രവർത്തകർക്കും രണ്ട് എസ്‌എഫ്‌ഐ പ്രവർത്തകർക്കും പരിക്കേ‌റ്റു.