നവോദയ പ്രവേശന പരീക്ഷ

Sunday 05 December 2021 12:06 AM IST

പത്തനംതിട്ട : ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ഈ അദ്ധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ

www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04735265246. ഹെൽപ്പ് ഡെസ്‌ക്ക്: 9591196535.

Advertisement
Advertisement