അദ്ധ്യാപകരടക്കം വാക്സിൻ എടുക്കാത്തവർ 1707

Saturday 04 December 2021 11:15 PM IST

ജില്ലതിരിച്ച് കണക്കുമായി മന്ത്രി കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

തിരുവനന്തപുരം: അദ്ധ്യാപകരും അനദ്ധ്യാപകരുമായ 1707 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

വിസമ്മതം പ്രകടിപ്പിച്ചിരുന്ന അയ്യായിരം അദ്ധ്യാപകരിൽ ബഹുഭൂരിപക്ഷവും സർക്കാരിന്റെ കർശന നിലപാടിനെ തുടർന്ന് വാക്സിൻ സ്വീകരിച്ചതോടെയാണ് എണ്ണം കുറഞ്ഞത്. 1495 പേർ അദ്ധ്യാപകരും 212 പേർ അനദ്ധ്യാപകരുമാണ്.പ്രൈമറി മുതൽ വൊക്കേഷണൽ ഉൾപ്പെടെ ഹയർ സെക്കൻഡറി വരെയുള്ള കണക്കാണിത്.

വാക്സിൻ എടുക്കാത്തവർ ഏറ്റവും കൂടുതൽ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. അൺഎയ്ഡഡ് സ്‌കൂളുകളിലെ കണക്ക് ലഭ്യമല്ലെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രേഖ ഹാജരാക്കിയില്ലെങ്കിൽ

ശമ്പളമില്ലാത്ത അവധി

ആരോഗ്യപ്രശ്നമുള്ളവർ കേന്ദ്ര,​ സംസ്ഥാനങ്ങളുടെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ ആഴ്ചതോറും ആർ.ടി.പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവർക്ക് ശമ്പളമില്ലാത്ത അവധി എടുക്കാം.

മലപ്പുറത്ത് 201,വയനാട്ടിൽ 29

(ജില്ല,​ അദ്ധ്യാപകർ,​ അനദ്ധ്യാപകർ,​ ആകെ)

1. മലപ്പുറം........................... 184 - 17- 201

2. കോഴിക്കോട്.................. 136 - 15 - 151

3.തൃശൂർ..............................103 - 21 - 124

4.തിരുവനന്തപുരം..............87 - 23 - 110

5. എറണാകുളം................... 89 - 17- 106

6.കണ്ണൂർ................................75 - 15 - 90 7.കൊല്ലം................................ 67- 23 - 90

8.ആലപ്പുഴ..............................77- 12 - 89

9.കോട്ടയം............................. 61- 13 - 74

10.പാലക്കാട്........................... 54 - 7- 61

11.പത്തനംതിട്ട...................... 40 - 11- 51 12. ഇടുക്കി.............................. 36 - 7- 43 13. കാസർകോട്................... 32 - 4 - 36

14.വയനാട്............................ 25 - 4 - 29

കുറവ് ഹയർ സെക്കൻഡറിയിൽ

(വിഭാഗം,​ അദ്ധ്യാപകർ,​ അനദ്ധ്യാപകർ,​ ആകെ)

ഹൈസ്‌കൂൾ വരെ................... 1066 - 189 - 1255 വി.എച്ച്.എസ്.ഇ.......................... 229 - 0 - 229

ഹയർ സെക്കൻഡറി.................. 200 - 23 - 223

മൊത്തം.......................................................... 1707

അദ്ധ്യാപകരെ മാനസികമായി ബുദ്ധിമുട്ടിക്കാൻ ഉദ്ദേശമില്ലാത്തതിനാൽ വ്യക്തിവിവരങ്ങൾ പുറത്തുവിടുന്നില്ല'

-വി.ശിവൻകുട്ടി,

പൊതുവിദ്യാഭ്യാസ മന്ത്രി