സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്

Sunday 05 December 2021 12:13 AM IST

കൊല്ലം: ആൾ കേരള നൃത്തനാടക അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര പ്രസ്ക്ലബ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ബ്രിജേഷ് എബ്രഹാം, മുൻ മുൻസിപ്പൽ കൗൺസിലർ അരുൺ കാടാംകുളം, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ ഹരിശ്രീ, ജനറൽ സെക്രട്ടറി അജിത് പെരിങ്ങമ്മല, വയയ്ക്കൽ മധു, ഷിബു പാർത്ഥസാരഥി, ഷജിൽ സിന്ധു കോഴിക്കോട്, വക്കം മാഹീൻ, ഫ്രെസ്കോ ചന്ദ്രൻ എന്നിവർ പങ്കെടുക്കും. കലാസാംസ്കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കും.

Advertisement
Advertisement