ശ്രദ്ധേയമായി മിസ്‌റ്റർ ആൻഡ് മിസ് ഇന്ത്യൻ ഐക്കൺ 2021 ഷോ

Sunday 05 December 2021 3:54 AM IST

തിരുവനന്തപുരം: മീഡിയ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് കമ്പനികളിലെ പ്രമുഖരായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് പുതുമകളോടെയും വ്യത്യസ്‌തവുമായും അവതരിപ്പിച്ച 'മിസ്‌റ്റർ, മിസ് ആൻഡ് മിസിസ് ഇന്ത്യൻ ഐക്കൺ 2021" ഷോ ശ്രദ്ധേയമായി. കൊല്ലം റാവിസ് അഷ്‌ടമുടിയിൽ നടന്ന ഷോ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു.

മിസ്‌റ്റർ ഇന്ത്യൻ ഐക്കൺ 2021 ആയി അൽതാഫ് ഷെഫീക്കും മിസ് ഇന്ത്യൻ ഐക്കൺ 2021 ആയി നിമിഷ നായരും മിസിസ് ഇന്ത്യൻ ഐക്കൺ 2021 ആയി ഇ. അനൂപയും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിനി ഹരിദാസ്, കൃഷ്‌ണപ്രഭ, ഷജീന തുടങ്ങിയവർ അവതാരകരായിരുന്ന ഷോയിൽ ഷിയാസ് കരീം, സിദ്ധാർത്ഥ് വേണുഗോപാൽ, സുസ്‌മിത, പ്രതീക്ഷ പ്രദീപ്, അർച്ചന രവി, ജോബിൻ മാസ്‌റ്റർ, സീതാലക്ഷ്‌മി, മിഥുൻ ബോസ് തുടങ്ങിയവർ സംബന്ധിച്ചു.

പ്രശോഭ് കൈലാസായിരുന്നു ഷോയുടെ ഡയറക്‌ടർ. മത്സരാർത്ഥികൾക്ക് പരിശീലനം നൽകിയത് ഇന്റർനാഷണൽ പേജന്റ് കോച്ചായ അരുൺ രത്നയാണ്. കൈലാസ് ഫാഷൻ വീക്കിന്റെ മാറ്റുകൂട്ടിയത് ഇന്റർനാഷണൽ ഡിസൈനറായ നവീൻ ഫോറെവർ കന്നഡ നടി സംഹിത വിന്യയോടൊപ്പം ഒരുക്കിയ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ഷോയായിരുന്നു.

Advertisement
Advertisement