വീഴ്‌ച തുടർന്ന് വിദേശ നാണയ ശേഖരം

Monday 06 December 2021 3:22 AM IST

മുംബയ്: റെക്കാഡ് ഉയരത്തിൽ നിന്നുള്ള ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന്റെ വീഴ്‌ച തുടരുന്നു. നവംബർ 26ന് അവസാനിച്ച ആഴ്‌ചയിൽ 271.3 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 63,768.7 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സെപ്‌തംബർ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം.

കഴിഞ്ഞമാസാന്ത്യം വിദേശ കറൻസി ആസ്‌തി 104.8 കോടി ഡോളർ ഇടിഞ്ഞ് 57,466.4 കോടി ഡോളറിലെത്തി. കരുതൽ സ്വർണശേഖരം 156.6 കോടി ഡോളർ ഇടിഞ്ഞ് 3,882.5 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും വിദേശ നാണയ ശേഖരത്തിലുണ്ട്.