ടൂറിസം കേന്ദ്രങ്ങൾ പ്രസിദ്ധമാകാൻ ജനങ്ങൾ ബ്രാൻഡ് അംബാസിഡർമാരാകണം: മന്ത്രി റിയാസ്

Monday 06 December 2021 12:02 AM IST
കോഴിക്കോട് നി‌ർമ്മാണം പൂർത്തിയായ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങൾ പ്രസിദ്ധമാകാൻ ജനങ്ങൾ ബ്രാൻഡ് അംബാസിഡർമാരാകണമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഒരു പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് അവിടുത്തെ ജനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി, വാർഡ് കൗൺസിലർമാരായ എം.കെ.മഹേഷ്, സി.പി.സുലൈമാൻ എന്നിവർ പ്രസംഗിച്ചു. ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ അനിത കുമാരി സി.എൻ സ്വാഗതവും പ്രിൻസിപ്പൽ ആർ.സിങ്കാരവേലവൻ നന്ദിയും പറഞ്ഞു. ടൂറിസം വകുപ്പിന് കീഴിൽ കോഴിക്കോട് വരക്കൽ ബീച്ചിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ സ്ഥാപനമാണ്. 7.65 കോടി രൂപ ചെലവഴിച്ചാണ് ബോയ്‌സ് ഹോസ്റ്റൽ നിർമ്മിച്ചത്. വിശാലമായ അടുക്കള, ഡൈനിംഗ് ഹാൾ, ജനറേറ്റർ, ലിഫ്റ്റ്, സന്ദർശക മുറി തുടങ്ങിയ സൗകര്യങ്ങൾ പുതിയ ഹോസ്റ്റൽ കെട്ടിടത്തിലുണ്ട്.

Advertisement
Advertisement