ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; വിയോജിപ്പുമായി ആശുപത്രി സൂപ്രണ്ട്‌

Monday 06 December 2021 12:07 AM IST

അഗളി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

ഇല്ലാത്ത മീറ്റിംഗിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങൾ താൻ തന്നെ പറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി..

ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്.അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈ റിസ്‌ക് വിഭാഗത്തലാണെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രി അട്ടപ്പാടിയിലെത്തിയത്.

2007 ൽ ബെസ്റ്റ് ഡോക്ടർക്കുള്ള അവാർഡും 2017ലും, 18 ലും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പ്രത്യേക പുരസ്‌കാരങ്ങൾക്കും അർഹമായ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയുടെ ചുമതലക്കാരൻ കൂടിയായ ഡോ.പ്രഭുദാസിനെ മന്ത്രിയുടെ യോഗത്തിൽ പങ്കെടുപ്പിക്കാത്തതിൽ ആദിവാസി സംഘടനകളും പ്രതിഷേധത്തിലാണ്.

ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട
വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​തി​ന് ​വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ത് ​വി​ല​ക്കി​കൊ​ണ്ട് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​ടെ​ ​സ​ർ​ക്കു​ല​ർ.​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വാ​ങ്ങി​യ​ ​ശേ​ഷ​മെ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​ട​ത്തു​ക​യോ,​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​കൈ​മാ​റു​ക​യോ​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ളു​വെ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​വി.​ആ​ർ.​രാ​ജു​ ​ഡി​സം​ബ​ർ​ ​മൂ​ന്നി​ന് ​പു​റ​ത്തി​റ​ക്കി​യ​ ​സ​ർ​ക്കു​ല​റി​ൽ​ ​പ​റ​യു​ന്ന​ത്.
ഒ​മി​ക്രോ​ൺ​ ​മു​ൻ​ക​രു​ത​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ബ്രി​ട്ട​ണി​ൽ​ ​നി​ന്നെ​ത്തി​യ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​സ്ര​വ​ ​സാ​മ്പി​ളു​ക​ൾ​ ​ജ​നി​ത​ക​ ​ശ്രേ​ണി​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​അ​യ​ച്ച​ ​വി​വ​രം​ ​കോ​ഴി​ക്കോ​ട് ​ഡി.​എം.​ഒ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ​പെ​ട്ടെ​ന്നു​ള്ള​ ​ന​ട​പ​ടി​ക്ക് ​കാ​ര​ണം.​ ​ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത​ ​വാ​ർ​ത്ത​ക​ൾ​ ​പു​റ​ത്തു​വ​രു​ന്ന​ത് ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​തെ​റ്റി​ദ്ധാ​ര​ണ​ ​പ​ര​ത്താ​നും​ ​രോ​ഗ​വ്യാ​പ​നം​ ​സം​ബ​ന്ധി​ച്ച് ​അ​നാ​വ​ശ്യ​ ​ഭീ​തി​ ​ഉ​ണ്ടാ​ക്കാ​നും​ ​ഇ​ട​യാ​വു​മെ​ന്നും​ ​സ​ർ​ക്കു​ല​റി​ൽ​ ​പ​റ​യു​ന്നു.

ഇ​ന്ന​ലെ​ 4450​ ​രോ​ഗി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 4450​ ​പേ​ര്‍​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ 791,​ ​എ​റ​ണാ​കു​ളം​ 678,​ ​കോ​ഴി​ക്കോ​ട് 523,​ ​കോ​ട്ട​യം​ 484,​ ​കൊ​ല്ലം​ 346,​ ​തൃ​ശൂ​ര്‍​ 345,​ ​ക​ണ്ണൂ​ര്‍​ 246,​ ​പ​ത്ത​നം​തി​ട്ട​ 219,​ ​ഇ​ടു​ക്കി​ 193,​ ​മ​ല​പ്പു​റം​ 158,​ ​ആ​ല​പ്പു​ഴ​ 147,​ ​പാ​ല​ക്കാ​ട് 141,​ ​വ​യ​നാ​ട് 128,​ ​കാ​സ​ര്‍​ഗോ​ഡ് 51​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​രോ​ഗ​ ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍​ 26​ ​പേ​ര്‍​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നും​ ​വ​ന്ന​വ​രാ​ണ്.​ 4163​ ​പേ​ര്‍​ക്ക് ​സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​രോ​ഗം​ ​ബാ​ധി​ച്ച​ത്.​ 35​ ​ആ​രോ​ഗ്യ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ​രോ​ഗം​ ​ബാ​ധി​ച്ചു
ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ 23​ ​മ​ര​ണ​ങ്ങ​ൾ​ ​കൊ​വി​ഡ് ​മൂ​ല​മാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​ആ​കെ​ ​മ​ര​ണം​ 41,600​ ​ആ​യി.

Advertisement
Advertisement