ഓൺലൈൻ വായ്പാ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Monday 06 December 2021 12:02 AM IST
അതുൽ സിംഗ്

പ​ടി​ഞ്ഞാ​റ​ത്ത​റ​:​ ​ഓ​ൺ​ലൈ​ൻ​ ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​പ്ര​തി​ ​അ​തു​ൽ​ ​സിം​ഗ് ​(19​)​നെ​ ​വാ​രാ​ണ​സി​യി​ൽ​ ​നി​ന്ന് ​വ​യ​നാ​ട് ​സൈ​ബ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​
​വ​യ​നാ​ട് ​പ​ടി​ഞ്ഞാ​റ​ത്ത​റ​ ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വി​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​അ​റ​സ്റ്ര്.​ ​പ​രാ​തി​ക്കാ​ര​ന് ​രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ​ ​വാ​യ്പ​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​വി​വി​ധ​ ​ഓ​ൺ​ലൈ​ൻ​ ​ആ​പ്പു​ക​ൾ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യി​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​വാ​യ്പ​ ​കി​ട്ടാ​ത്ത​ത് ​ചോ​ദ്യം​ ​ചെ​യ്ത​തി​ന് ​പ​രാ​തി​ക്കാ​ര​നെ​യും​ ​സു​ഹൃ​ത്തു​ക്ക​ളെ​യും​ ​ഫോ​ൺ,​ ​വാ​ട്സ് ​ആ​പ്പ് ​വ​ഴി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​വ​ർ​ഷം​ ​ആ​ദ്യ​ത്തി​ലാ​യി​രു​ന്നു​ ​ത​ട്ടി​പ്പി​ന് ​തു​ട​ക്കം.​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​നി​ബ​ന്ധ​ന​ക​ൾ​ ​ഒ​ന്നു​മി​ല്ലാ​തെ​ ​വാ​യ്പ​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​ഒ​രു​ ​ലോ​ൺ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യി​പ്പി​ക്കു​ക​യും​ ​അ​നു​വ​ദി​ച്ച​ ​ലോ​ണി​ൽ​ ​നി​ന്ന് ​സ​ർ​വീ​സ് ​ചാ​ർ​ജാ​യി​ ​വ​ലി​യ​ ​തു​ക​ ​പി​ടി​ച്ചു​ ​വെ​ക്കു​ക​യും​ ​പി​ന്നീ​ട് ​ഒ​രാ​ഴ്ച​ക്ക​കം​ ​വാ​യ്പ​ ​തി​രി​ച്ചു​ ​അ​ട​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.​ ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​മ​റ്റൊ​രു​ ​ലോ​ൺ​ ​ആ​പ്പ് ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യി​പ്പി​ക്കു​ക​യും​ ​വാ​യ്പ​ ​അ​നു​വ​ദി​ച്ച് ​​ല​ഭി​ക്കാ​ത്ത​ ​വാ​യ്പ​ ​തുക തി​രി​ച്ച​ട​പ്പി​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടു​ക​യു​മാ​യി​രു​ന്നു.​ ​
ലോ​ൺ​ ​ആ​പ്പ് ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്ത് ​ല​ഭി​ക്കു​ന്ന​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലെ​ ​കോ​ൺ​ടാ​ക്ട് ​അ​ട​ക്ക​മു​ള്ള​ ​സ്വ​കാ​ര്യ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ച്ചാ​ണ് ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​നി​ര​വ​ധി​ ​ആ​ളു​ക​ളെ​ ​പ്ര​തി​യും​ ​കൂ​ട്ടാ​ളി​ക​ളും​ ​ക​ട​ക്കെ​ണി​യി​ൽ​ ​വീ​ഴ്ത്തി​യി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​വ​യ​നാ​ട് ​സൈ​ബ​ർ​ ​സെ​ല്ലി​ലെ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജി​ജീ​ഷ് ​പി.​കെ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ലാം​ ​സ​മ.​ ​ഷു​ക്കൂ​ർ,​ ​റി​ജോ​ ​ഫെ​ർ​ണ​ണ്ട​സ് ,​ ​ജ​ബ​ലു​ ​റ​ഹ്മാ​ൻ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement