ഗുരുദേവ ഉപദേശങ്ങൾ വെള്ളാപ്പള്ളി പ്രാവർത്തികമാക്കി: ഗവർണർ

Monday 06 December 2021 1:20 AM IST

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി പി.പ്രസാദ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സമീപം

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കിയ ജനകീയ നേതാവാണ് വെള്ളാപ്പള്ളി ന‌ടേശനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ചേർത്തല എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടിച്ച് ശക്തരാവുകയെന്ന ഗുരുദേവന്റെ ഉപദേശം ഉൾക്കൊണ്ട് യോഗത്തെ ഏറ്റവും ശക്തമായ സമുദായ സംഘടനയാക്കുന്നതിൽ വെള്ളാപ്പള്ളി പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിലും സവിശേഷ ശ്രദ്ധ നൽകി. ചേർത്തല എസ്.എൻ കോളേജ് തന്നെ ഇതിന് ഉദാഹരണമാണ്. വ്യവസായ രംഗത്ത് വെള്ളാപ്പള്ളി അനുകരണീയ മാതൃകയാണ്. വ്യവസായ മാനേജ്മെന്റിലെ ട‌ീം വർക്ക് സമുദായ സേവനത്തിലും നടപ്പാക്കി. ഇച്‌ഛാശക്തി, ദീർഘദൃഷ്‌ടി, കൃത്യനിഷ്‌ഠ, പ്രായോഗിക ബുദ്ധി എന്നിവയും സവിശേഷതയാണ്. വെള്ളാപ്പള്ളിയുടെ വാക്ചാതുരിയിൽ തെളിയുന്നത് ഗ്രാമീണ ഭാഷയുടെ ശക്തിയാണ്. രാഷ്‌ട്രീയ നേതാവല്ലെങ്കിലും നേതൃപാ‌ടവം ആർക്കും മാതൃകയാണ്. ജീവിതമെന്ന സർവകലാശാല നൽകിയ അറിവും അചഞ്ചലമായ ഗുരുഭക്തിയും വെള്ളാപ്പള്ളിയെ ജീവതാരകമാക്കി. വെള്ളാപ്പള്ളിയു‌ടെ സ്ഥിരോത്സാഹവും സമയബന്ധിതമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനുള്ള കഴിവും മെട്രോമാൻ ഇ. ശ്രീധരനെപ്പോലുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

നേതൃത്വമെന്നാൽ ഒരാശയത്തെ വിജയകരമായി നടപ്പാക്കാനുള്ള കഴിവാണ്. കഠിന പ്രയത്‌നവും മനക്കരുത്തും ദൃഢനിശ്ചയവും ചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്. പക്ഷേ വിജയവും കഴിവുറ്റ നേതൃത്വവും ഉണ്ടാവുന്നത് പ്രയത്‌നവും ഈശ്വരാധീനവും ഒത്തുചേരുമ്പോഴാണ്. വിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനും ശാക്തീകരിക്കാനുമുള്ള ദർശനവും ദൃഢനിശ്ചയവുമാണ് വെള്ളാപ്പള്ളിയെ നയിക്കുന്നത്. അതിനായി എസ്.എൻ.ഡി.പി യോഗത്തിന്റെ താഴേക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിൽ സാമ്പത്തിക ശാക്തീകരണത്തിന്റെയും അടിസ്ഥാന സാഹചര്യ വികസനത്തിന്റെയും നൂതന മാതൃക നടപ്പാക്കി. കഴിവുറ്റ നേതൃത്വം എപ്പോഴും സംഘടനയിൽ പ്രതിഫലിക്കും. കഴിഞ്ഞ 25 വർഷം കൊണ്ട് എസ്.എൻ.ഡി.പി യോഗം ശാഖകളുടെ എണ്ണം 3,​882ൽ നിന്നും 6,​456 ആയി വർദ്ധിച്ചു. എന്നാൽ അതിലും വലിയ നേട്ടമാണ് യോഗത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 42 ൽ നിന്ന് 127 ആയി ഉയർന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുദേവന്റെ പ്രബോധനത്തോട് യോഗ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. യുവാക്കൾക്ക് മാനസികാരോഗ്യം വളർത്തി സാമൂഹ്യ ജീവിതം ഉറപ്പാക്കുന്ന കൗൺസലിംഗ് നടത്താൻ യോഗം മുന്നോട്ടു വരണമെന്നും ഗവർണർ പറഞ്ഞു.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഭദ്രദീപം തെളിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി പി. പ്രസാദ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനും വേദിയിൽ സന്നിഹിതയായിരുന്നു. വെള്ളാപ്പള്ളി നടേശൻ മറുപടി പറഞ്ഞു.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​ല​ക്ഷ്യ​മി​ട്ട​ ​രീ​തി​യി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​ ​പ​രി​പാ​ല​നം​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന് ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​നാ​ട്ടി​ൽ​ ​ഇ​ന്ന് ​കാ​ണു​ന്ന​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ട്.​ 25​ ​വ​ർ​ഷം​ ​ഒ​രു​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ത​ല​പ്പ​ത്ത് ​ഇ​രി​ക്കു​ക​യെ​ന്ന​ത് ​അ​സു​ല​ഭ​മാ​യ​ ​അ​നു​ഭ​വ​മാ​ണ്.​ ​ആ​ ​സ്ഥാ​ന​ത്തി​രു​ന്ന് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​ ​പ​രി​പാ​ല​ന​ന​ത്തി​ന്റെ​ ​മു​ഴു​വ​ൻ​ ​ത​ല​ങ്ങ​ളി​ലേ​ക്കു​മെ​ത്തി.

​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യൻ

Advertisement
Advertisement