വീടുപണിക്കിടെ സ്ലാബ് തകർന്ന് തൊഴിലാളി മരിച്ചു
Monday 06 December 2021 1:24 AM IST
കുറ്റ്യാടി (കോഴിക്കോട്): വേളം പഞ്ചായത്തിലെ കാക്കുനിയിൽ വീട് നിർമ്മാണത്തിനിടെ അടുക്കള ഭാഗത്തെ സൺഷെയ്ഡ് തകർന്നുവീണ് തൊളിലാളി മരിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. തീക്കുനി നെല്ലിയുള്ളപറമ്പത്ത് ജിതിനാണ് (25) മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ ആയിരുന്നു സംഭവം. തീക്കുനി സ്വദേശികളായ വിഷ്ണു (22), ബിജീഷ് (33), അജീഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിന്റെ പിതാവ്: കണ്ണൻ. മാതാവ്: ചന്ദ്രി. സഹോദരി: ജിൻസി.