വെള്ളാപ്പള്ളി സാമ്പത്തിക ശാക്തീകരണത്തിന്റെ നൂതന മാതൃക നടപ്പാക്കി

Monday 06 December 2021 1:54 AM IST

​ആലപ്പുഴ: ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​താ​ഴേ​ക്കി​ട​യി​ൽ,​ ​പ്ര​ത്യേ​കി​ച്ച് ​സ്ത്രീ​ ​സ​മൂ​ഹ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ ​സാ​ഹ​ച​ര്യ​ ​വി​ക​സ​ന​ത്തി​ന്റെ​യും​ ​നൂ​ത​ന​ ​മാ​തൃ​ക​ വെള്ളാപ്പള്ളി നടേശൻ ​ന​ട​പ്പാ​ക്കിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്‌റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ചേർത്തല എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക​ഴി​വു​റ്റ​ ​നേ​തൃ​ത്വം​ ​എ​പ്പോ​ഴും​ ​സം​ഘ​ട​ന​യി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.​ ​ക​ഴി​ഞ്ഞ​ 25​ ​വ​ർ​ഷം​ ​കൊ​ണ്ട് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ശാ​ഖ​ക​ളു​ടെ​ ​എ​ണ്ണം​ 3,​​882​ൽ​ ​നി​ന്നും​ 6,​​456​ ​ആ​യി​ ​വ​ർ​ദ്ധി​ച്ചു.​ ​എ​ന്നാ​ൽ​ ​അ​തി​ലും​ ​വ​ലി​യ​ ​നേ​ട്ട​മാ​ണ് ​യോ​ഗ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ 42​ ​ൽ​ ​നി​ന്ന് 127​ ​ആ​യി​ ​ഉ​യ​ർ​ന്ന​ത്.​ ​വി​ദ്യ​കൊ​ണ്ട് ​പ്ര​ബു​ദ്ധ​രാ​വു​ക​യെ​ന്ന​ ​ഗു​രു​ദേ​വ​ന്റെ​ ​പ്ര​ബോ​ധ​ന​ത്തോ​ട് ​യോ​ഗ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പ്ര​തി​ബ​ദ്ധ​ത​യാ​ണ് ​ഈ​ ​വ​ള​ർ​ച്ച​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​യു​വാ​ക്ക​ൾ​ക്ക് ​മാ​ന​സി​കാ​രോ​ഗ്യം​ ​വ​ള​ർ​ത്തി​ ​സാ​മൂ​ഹ്യ​ ​ജീ​വി​തം​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​കൗ​ൺ​സ​ലിം​ഗ് ​ന​ട​ത്താ​ൻ​ ​യോ​ഗം​ ​മു​ന്നോ​ട്ടു​ ​വ​ര​ണ​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.