25 വർഷത്തിനുള്ളിൽ സ്വപ്ന നേട്ടം: തുഷാർ
Monday 06 December 2021 2:02 AM IST
എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചതിന് ശേഷം ചെയ്യാൻ കഴിയാത്ത നേട്ടങ്ങളാണ് കഴിഞ്ഞ 25 വർഷത്തിനുള്ളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടപ്പാക്കിയതെന്ന് സ്വാഗത പ്രസംഗത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി നിർദ്ധനരെ മുന്നോട്ട് കൊണ്ടുവരാനാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡിന്റെ ആലസ്യത്തിൽ ഉറങ്ങിപ്പോയ സംഘടനയെ ചടുലമാക്കാനുള്ള അവസരമായി ജനറൽ സെക്രട്ടറിയുടെ രജത ജൂബിലി ആഘോഷം യൂണിയനുകളും ശാഖകളും ഏറ്റെടുക്കണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.