ട്രെയിൻ വരുന്നതുവരെ സമയം കൊല്ലാമല്ലോ എന്ന് കരുതിയാണ് കയറിയത്, മരക്കാറിനെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്

Monday 06 December 2021 3:07 PM IST

കാർമേഘം മാറി സൂര്യൻ ഉദിച്ചു. ഇന്നലെ മോഹൻലാൽ ഫേസ്ബുക്കിൽ ലൈവിൽ വന്ന് മരക്കാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ആദ്യ ദിവസങ്ങളിൽ ഒരു ഭാഗത്തു നിന്നും വന്ന മോശം പരാമർശങ്ങളെ പിന്തള്ളി ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ മികച്ച അഭിപ്രായമാണ് കുഞ്ഞാലിമരക്കാറെ കുറിച്ച് പങ്കുവയ‌്ക്കുന്നത്. അത്തരത്തിലൊരു അനുഭവത്തെ കുറിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ പറയുന്നു.

അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവർ ഇത് തമിഴ്‌നാട് അല്ല കേരളമാണെന്ന് ഓർക്കണമെന്ന് പ്രദീപ് കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മിനിഞ്ഞാന്ന് എറണാകുളം ലുലുവിൽ നിന്നും മരക്കാർ കണ്ടത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒറ്റക്കും കൂട്ടായും മരക്കാറിനുനേരെ വാളോങ്ങിയവരേറെയാണ്.. അതു കൊണ്ടു തന്നെ ഞങ്ങൾക്ക് തെല്ല് ആശങ്കയുമുണ്ടായിരുന്നു. എന്തായാലും ട്രെയിൻ വരുന്നതുവരെ സമയം കൊല്ലാമല്ലോ എന്ന് കരുതി കയറി...
അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക് . ഇത് തമിഴ്നാടല്ല കേരളമാണ്. ...'

സിനിമാ പ്രവർത്തകനായ മകൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് മിനിഞ്ഞാന്ന് എറണാകുളം ലുലുവിൽ നിന്നും മരക്കാർ കണ്ടത്. സാമൂഹ്യ...

Posted by Pradeep Kumar M on Sunday, 5 December 2021