വിൻസെന്റ് ഡി പോൾ സൊസൈറ്റി

Tuesday 07 December 2021 12:27 AM IST

കോതമംഗലം: വിൻസെന്റ് ഡി പോൾ സൊസൈറ്റി കീരംപാറ ഏരിയ കൗൺസിൽ ദശവത്സര ആഘോഷം നടത്തി. കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ വെളിയേൽച്ചാൽ ഫെറോന വികാരി റവ. ഡോ. തോമസ് പറയിടം ഉദ്ഘാടനം ചെയ്തു. പാവങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിച്ച് സാന്ത്വനമേകുന്ന പ്രവർത്തനങ്ങളിലൂടെ കത്തോലിക്കാസഭയുടെ മുഖമായി മാറുവാൻ വിൻസെന്റ് ഡി പോൾ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അനുസ്‌മരിച്ചു. ഏരിയ കൗൺസിൽ പ്രസിഡന്റ് ജോസഫ് ചിറ്റൂപ്പപറമ്പിൽ, സാജു ഇടപുളവൻ, ബെന്നി മാട്ടേൽ, ജോജി സ്കറിയ, ദേവസിക്കുട്ടി ചെറായിൽ, പി. എക്‌സ് ആന്റണി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement