ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

Tuesday 07 December 2021 12:11 AM IST

പത്തനംതിട്ട : ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപ്പാദനവും വിപണനവും വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ എക്‌സൈസ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജനുവരി മൂന്നു വരെ ജാഗ്രതാ ദിനങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ മൂന്ന് ഓഫീസുകൾ കേന്ദ്രമാക്കി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വകരിക്കും.
സംശയാസ്പദമായ സാഹചര്യങ്ങളിൽ അടിയന്തമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക ഇന്റലിജൻസ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമും സജീവമാണ്. കൂടാതെ മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകളും ആരംഭിച്ചു.
പ്രത്യേക ടീമിനെ ക്രമീകരിച്ച് രാത്രിയിൽ വാഹനപരിശോധനകൾ കർശനമാക്കി. ജില്ലയിലെ പ്രധാന പാതകളെല്ലാം എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങൾ, കടകൾ, തുറസായ സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവ കർശനമായും പരിശോധിക്കും. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പാൻമസാല, പാൻപരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വിൽപ്പന എന്നിവ കർശനമായി തടയുന്നതിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം

ജില്ലാ കൺട്രോൾ റൂം പത്തനംതിട്ട : 0468 2222873

ആന്റ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് : 9400069473,

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

പത്തനംതിട്ട : 9400069466

അടൂർ : 9400069464

റാന്നി : 9400069468

മല്ലപ്പള്ളി : 9400069470

തിരുവല്ല : 9400069472

എക്‌സൈസ് ഇൻസ്‌പെക്ടർ

എക്‌സൈസ് റേഞ്ച് ഓഫീസ്

പത്തനംതിട്ട : 9400069476

കോന്നി : 9400069477

റാന്നി : 9400069478

ചിറ്റാർ : 9400069479

അടൂർ : 9400069475

മല്ലപ്പള്ളി : 9400069480

തിരുവല്ല: 9400069481

അസി. എക്‌സൈസ് കമ്മിഷണർ പത്തനംതിട്ട : 9496002863

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പത്തനംതിട്ട : 9447178055.

Advertisement
Advertisement