യൂ​ത്ത് ഐ​ക്കൺ അ​വാർ​ഡ്

Tuesday 07 December 2021 12:12 AM IST

കൊല്ലം: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മിഷൻ യൂ​ത്ത് ഐ​ക്കൺ അ​വാർ​ഡ് 2021 ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങൾ​ക്കി​ട​യിൽ നിർ​ണാ​യ​ക​സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള​തും ക​ല/സാം​സ്​കാ​രി​കം, സാ​ഹി​ത്യം, കാ​യി​കം, കൃ​ഷി, സാ​മൂ​ഹ്യ​സേ​വ​നം, വ്യ​വ​സാ​യം/സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളിൽ ഉ​ന്ന​ത​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​വ​രു​മാ​യ യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
അ​വാർ​ഡി​നാ​യി നാ​മ​നിർ​ദേ​ശം നൽ​കാം. സ്വ​മേ​ധ​യാ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​കർ യു​വ​ജ​ന​ക്ഷേ​മ ബോർ​ഡിൽ നി​ന്ന് അം​ഗീ​കാ​രം ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രും മു​മ്പ് യൂ​ത്ത് ഐ​ക്കൺ അ​വാർ​ഡി​ന് അർ​ഹ​രാ​യി​ട്ടി​ല്ലാ​ത്ത​വ​രും ആ​യി​രി​ക്ക​ണം.ആ​റു പേർ​ക്കാ​ണ് അ​വാർ​ഡ്. 20,000 രൂ​പ​യും ബ​ഹു​മ​തി ശിൽ​പ​വും ഉൾ​പ്പെ​ടു​ന്ന​താ​ണ് അ​വാർ​ഡ്. official.ksyc@gmail.com ഇ​-​മെ​യി​ലി​ലേ​ക്കോ വി​കാ​സ്​ഭ​വ​നി​ലെ ക​മ്മിഷ​ന്റെ ഓ​ഫീ​സിൽ നേ​രി​ട്ടോ നിർ​ദേ​ശ​ങ്ങൾ നൽ​കാം. അ​വ​സാ​ന തീ​യതി 15.

Advertisement
Advertisement