ഫോക്കസ് ഗ്രൂപ്പുതല ചർച്ചകൾക്ക് തുടക്കം

Tuesday 07 December 2021 1:06 AM IST
കാറൽമണ്ണ സാംസ്‌കാരിക നിലയത്തിൽ നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുടെ ജില്ലാതല പരിപാടി കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരുയും കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുടെ ജില്ലാതല പരിപാടി കാറൽമണ്ണ സാംസ്‌കാരിക നിലയത്തിൽ നടന്നു. കെ. പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ കെ.പി. വേലായുധൻ, കില റിസോഴ്സ് പേഴ്സൺ കെ. ഗോപാലകൃഷ്ണൻ, ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വാർഡുതല ജനകീയ സമിതി യോഗം ചേർന്ന് ചർച്ച നടത്തി അതദരിദ്രരുടെ വാർഡുതല പ്രാഥമിക പട്ടിക തയ്യാറാക്കി.

Advertisement
Advertisement