ഹാമിന്നൽട്ടൺ

Tuesday 07 December 2021 2:48 AM IST

ജിദ്ദ: ഫോർമുല വൺ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. അവസാന ലാപ്പുകളിലെ മിന്നൽക്കുതിപ്പിലൂടെ ഒന്നാമതെത്തി മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവ‌ർ ലൂയിസ് ഹാമിൽട്ടൺ സൗദി ഗ്രാൻപ്രിയിൽ ഒന്നാമത് ഫിനിഷ് ചെയ്ത് ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റാപ്പനൊപ്പമെത്തി. വെർസ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൗദിയിലെ ബുദ്ധിമുട്ടേറിയ സർക്യൂട്ടിൽ ഹാമിൽട്ടണിന്റെ നാടകീയ ജയം. 12ന് നടക്കുന്ന അബുദാബി ഗ്രാൻഡ് പ്രിയായിരിക്കും ചാമ്പ്യനെ തീരുമാനിക്കുക. നിലവിലെ ചാമ്പ്യനായ ഹാമിൽട്ടണും വെർസ്റ്റാപ്പനും 369.5 പോയിന്റ് വീതമാണ് ഉള്ളത്. ഇരുവർക്കും ഒരേ പോയിന്റ് വീതമാണെങ്കിലും വിജയം കൂടുതലുള്ളത് വെർസ്റ്റാപ്പന് മുൻതൂക്കം നൽകുന്നുണ്ട്. മേഴ്സിഡസിന്റെ തന്നെ വലേറി ബോത്താസാണ് സൗദിയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൽട്ടണ് പിറകിൽ മൂന്നാമതായായിരുന്നു വെർസ്റ്റാപ്പന്റെ സ്റ്റാർട്ടിംഗ്. ഇടയ്ക്ക് വെർസ്റ്റാപ്പൻ മുന്നിൽക്കയറിയെങ്കിലും ക്ലാസിക്ക് പ്രകടനത്തിലൂടെ ലീഡ്തിരിച്ച് പിടിച്ച് ഹാമിൽട്ടൺ രണ്ട് മണിക്കൂറിൽ വിജയത്തിലേക്ക് ഓടിച്ചെത്തുകയായിരുന്നു.

കൂട്ടിയിടികളും പെനാൽറ്റിയുംം ചുവപ്പുകാർഡുകളുമെല്ലാം കണ്ട ത്രില്ലറായിരുന്നു സൗദി ആദ്യമായി വേദിയായ ഫോർമുലവൺ പോരാട്ടം.

Advertisement
Advertisement