കിവി വധം നാലാം ദിവസം

Tuesday 07 December 2021 2:53 AM IST

കിവീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിൽ 372 റൺസിന്റെ വിജയം

സ്കോർ: ഇന്ത്യ 325/10,​ 276/7ഡിക്ലയേർഡ്. ന്യൂസിലൻഡ് 62/10,​ 167/10.

വാ​ങ്ക​ഡേ​:​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ടെ​സ്റ്റി​ന്റെ​ ​മൂ​ന്നാം​ ​ദി​നം​ ​ത​ന്നെ​ ​വി​ജ​യ​മു​റ​പ്പി​ച്ചി​രു​ന്ന​ ​ഇ​ന്ത്യ​യ്ക്ക് ​നാ​ലാം​ ​ദി​നം​ ​ച​ട​ങ്ങ് ​തീ​ർ​ക്ക​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ന്യൂ​സി​ല​ൻ​ഡി​നെ​ ​ഓ​ൾ​ഔ​ട്ടാ​ക്കാ​ൻ​ 69​ ​പ​ന്തു​ക​ൾ​ ​മാ​ത്ര​​മാ​ണ് ​നാ​ലാം​ ​ദി​നം​ ​ഇ​ന്ത്യ​യ്ക്ക് ​എ​റി​യേ​ണ്ടി​ ​വ​ന്നു​ള്ളൂ.​കി​വി​ക​ൾ​ക്ക് ​നേ​ടാ​നാ​യ​ത് 27​ ​റ​ൺ​സ് ​മാ​ത്ര​വും.​ 140​/5​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ബാ​റ്റിം​ഗ് ​തു​ട​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡി​നെ​ 43​ ​മി​നി​ട്ടിനുള്ളിൽ 167​റ​ൺ​സി​ൽ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ള​ർ​മാ​ർ​ ഓ​ൾ​ഔ​ട്ടാ​ക്കി.​ ഒ​ന്നേ​മു​ക്കാ​ൽ​ ​ദി​വ​സം​ ​കൂ​ടി​ ​മത്സരം അ​വ​ശേ​ഷി​ക്കെയാണ്​ ​ഇ​ന്ത്യ​ ​ജ​യം​ ​സ്വ​ന്ത​മാ​ക്കിയത്.​ ​ഇ​ന്ന​ലെ​ ​വീ​ണ​ ​നാ​ല് ​കി​വി​ ​വിക്കറ്റു​ക​ളും​ ​സ്വ​ന്ത​മാ​ക്കി​യ​ത് ​ജ​യ​ന്ത് ​യാ​ദ​വാ​യി​രു​ന്നു.​ ​അ​ശ്വി​ൻ​ ​ഒ​രു​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​ഇ​രു​വ​രും​ 4​ ​വി​ക്ക​റ്റ് ​വീ​ത​മാ​ണ് ​ന്യൂ​സി​ല​ൻ​ഡി​ന്റെ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​പ​ങ്കി​ട്ടെ​ടു​ത്ത​ത്.
കി​വി​ ​സ്കോ​ർ​ 162​ൽ​ ​വ​ച്ച് ​ര​ചി​ൻ​ ​ര​വീ​ന്ദ്ര​യെ​ ​(18​)​ ​പു​ജാ​ര​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ജ​യ​ന്ത് ​യാ​ദ​വ് ​ഇ​ന്ന​ലെ​ ​കി​വി​വി​ക്കറ്റ് ​വേ​ട്ട​യ്ക്ക് ​തു​ട​ക്ക​മി​ട്ടു.​ ​തു​ട​ർ​ന്ന് 5​ ​റ​ൺ​സ് ​കൂ​ടി​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ട​യ്ക്ക് ​അ​വ​ർ​ക്ക് ​ബാ​ക്കി​ ​വി​ക്ക​റ്റു​ക​ളും​ ​ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.​ ​കെ​യ്ൽ​ ​ജാ​മീ​സ​ൺ​ ​(0​),​ ​ടിം​ ​സൗ​ത്തി​ ​(0​),​ ​സോ​മ​ർ​വി​ല്ലെ​ ​(1)​ ​എ​ന്നി​വ​രെ​ല്ലാം​ ​വ​ന്ന​തും​ ​പോ​യ​തും​ ​ഒ​രു​മി​ച്ചാ​യി​രു​ന്നു.​ ​ഒ​ര​റ്റ​ത്ത് ​പി​ടി​ച്ചു​ ​നി​ന്ന​ ​ഹെ​ൻ​റി​ ​നി​ക്കോ​ളാ​സി​നെ​ ​(44​)​ ​അ​ശ്വി​ന്റെ​ ​പ​ന്തി​ൽ​ ​സാ​ഹ​ ​സ്റ്റ​മ്പ് ​ചെ​യ്ത​തോ​ടെ​ ​കി​വി​ ​ഇ​ന്നിം​ഗ്സി​ന് ​തി​രി​ശീ​ല​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ 1​ ​റ​ൺ​സു​മാ​യി​ ​സൂ​പ്പ​ർ​ ​സ്പി​ന്ന​ർ​ ​അ​ജാ​സ് ​പ​ട്ടേ​ൽ​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ടെ​സ്റ്റി​ൽ​ ​ഒ​രി​ന്നിം​ഗ്സി​ൽ​ 10​ ​വി​ക്ക​റ്റ് ​നേ​ട്ടം​ ​എ​ന്ന​ ​അ​പൂ​ർ​വ​ ​റെക്കാഡ് ​സ്വ​ന്ത​മാ​ക്കി​യി​ട്ടും​ ​ടീം​തോ​റ്റ​തി​ന്റെ​ ​സ​ങ്ക​ട​​ത്തി​ലാ​ണ് ​അ​ജാ​സ് ​ക്രീ​സ് ​വി​ട്ട​ത്.
ദ്രാ​വി​ഡ​ ​വി​ജ​യം
ഇ​തി​ഹാ​സ​ ​ബാ​റ്റ​ർ​ ​രാ​ഹു​ൽ​ ​ദ്രാ​വി​ഡി​ന്റെ​ ​പ​രി​ശീ​ല​ന​ത്തി​ൻ​ ​കീ​ഴി​ൽ​ കളിച്ച ​ആ​ദ്യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ൽ​ ​ജ​യ​ത്തോ​ടെ​ ​തു​ട​ങ്ങാ​നാ​യ​ത് ​ഇ​ന്ത്യ​യ്ക്ക് ​ശു​ഭ​ ​സൂ​ച​ന​യാ​ണ്.​ ​നേ​ര​ത്തെ​ ​ദ്രാ​വി​ഡി​ന്റെ​ ​പ​രി​ശീ​ല​ന​ത്തി​ൻ​ ​കീ​ഴി​ൽ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലും​ ​ഇ​ന്ത്യ​ ​ന്യൂ​സി​ല​ൻ​ഡി​നെ​ ​കീ​ഴ​ട​ക്കി​യി​രു​ന്നു.

നോട്ട് ദ പോയിന്റ്

372​-​ ​റ​ൺ​സ് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ടെ​സ്റ്റ് ജ​യമാണിത്. 2015​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​ ​ഡ​ൽ​ഹി​യി​ൽ​ ​നേ​ടി​യ​ 337​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ത്തി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​മ​റി​ക​ട​ന്ന​ത്.
300​-​ ​ടെ​സ്റ്റ് ​വി​ക്ക​റ്റു​ക​ൾ​ ​നാ​ട്ടി​ൽ​ ​തി​ക​യ്ക്കാ​ൻ​ ​ആ​ർ.​അ​ശ്വി​നാ​യി.​നാ​ട്ടി​ൽ​ 300​ ​ടെ​സ്റ്റ് ​വി​ക്ക​റ്റു​ക​ൾ​ ​തി​ക​യ്ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മാ​ത്രം​ ​ഇ​ന്ത്യ​ൻ​ ​ബൗ​ള​റാ​ണ് ​അ​ശ്വ​ിൻ.​ ​അ​നി​ൽ​ ​കും​ബ്ലെയാ​ണ് ​(350​)​​​ ​ഈ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​രം.
9​-ാ​മ​ത്തെ​ ​പ്ലെ​യ​ർ​ ​ഒ​ഫ് ​ദ​ സീരിസ് പു​ര​സ്കാ​ര​മാ​ണ് ​അ​ശ്വി​ൻ​ ​ഈ​ ​പ​ര​മ്പ​ര​യി​ൽ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ടെ​സ്റ്റി​ൽ​ ​ഏ​റ്റവും​ ​കൂ​ടു​ൽ​ ​പ്ലെ​യ​ർ​ ​ഒ​ഫ് ​ദ​ ​ സീരിസ് പു​ര​സ്കാ​രം​ ​നേ​ടി​യ​ ​താ​ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ശ്രീ​ല​ങ്ക​യു​ടെ​ ​മു​ത്ത​യ്യാ​ ​മു​ര​ളീ​ധ​ര​നൊ​പ്പം​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ടാ​നും​ ​അ​ശ്വി​നാ​യി.
66​-​ടെ​സ്റ്റ് ​വി​ക്ക​റ്റു​ക​ൾ​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​ ​അ​ശ്വി​ൻ​ ​സ്വ​ന്ത​മാ​ക്കി.​ഇന്ത്യ -ന്യൂ​സി​ല​ൻ​ഡ് ​​ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വി​ക്ക​റ്റുക​ൾ​ ​നേ​ടി​യ​ ​താ​ര​വും​ ​അ​ശ്വി​നാ​ണ്.
52​-​ടെ​സ്റ്റ് ​വി​ക്കറ്റുക​ൾ​ ​ഈ​ ​വ​ർ​ഷം​ ​അ​ശ്വി​ൻ​ ​സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.​ ​അ​ശ്വി​ൻ​ ​അ​മ്പ​തോ​ ​അ​തി​ൽ​ക്കൂ​ടു​ത​ലോ​ ​വി​ക്ക​റ്റ് ​ടെ​സ്റ്റി​ൽ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ക​ല​ണ്ട​ർ​ ​വ​ർ​ഷ​മാ​ണി​ത്.
50​-​ക്രി​ക്ക​റ്റി​ലെ​ ​എ​ല്ലാ​ ​ഫോ​ർ​മാ​റ്റി​ലും​ 50​ ​വി​ജ​യ​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കു​ന്ന​ ​ആ​ദ്യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ഇ​ന്ന​ല​ത്തെ​ ​ജ​യ​ത്തോ​ടെ​ ​സ്വ​ന്ത​മാ​ക്കി.

Advertisement
Advertisement