കെഎഎസ് അടിസ്ഥാന ശമ്പളം 81,800 തന്നെ; സിവിൽ സർവീസുകാരുടെ പ്രതിഷേധം തള്ളി സർക്കാർ ഉത്തരവ് ഇറക്കി

Tuesday 07 December 2021 10:13 AM IST

തിരുവനന്തപുരം: കെഎഎസ് ശമ്പളവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ അടിസ്ഥാന ശമ്പളം 81800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. അടിസ്ഥാന ശമ്പളത്തിന് പുറമേ ഗ്രേഡ് പേ, എച്ച്ആർഎ, ഡിഎ എന്നിവ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതിൽ ഗ്രേഡ് പേ ഒഴിവാക്കിയിട്ടുണ്ട്. ഗ്രേഡ് പേയ്‌ക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.

കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാനശമ്പളം 81800 രൂപയായി നിശ്ചയിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് ഐഎഎസ്, ഐപിഎസ് സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ആ പ്രതിഷേധത്തെ മറികടന്നുകൊണ്ടാണ് മുൻനിശ്ചയിച്ച ശമ്പളം മതിയെന്ന തരത്തിൽ സർക്കാരിപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Advertisement
Advertisement